അഴീക്കോട്: അഴീക്കോട്-കച്ചേരിപ്പാറയിലെ വാട്ടര്‍ ടാങ്ക് ചോര്‍ച്ച പരിഹരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ നടത്തുകയും വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 10 ന് മുന്‍പ് ചോര്‍ച്ച തടയാനുള്ള അറ്റകുറ്റപണികള്‍ ആരംഭിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു വരെയും യാതൊരുവിധ പ്രവൃത്തിയും നടക്കാത്തതിനാല്‍ വീണ്ടും ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ട്പോവുമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി, യുവമോര്‍ച്ച അഴീക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ യോഗത്തില്‍ മണ്ഡലം ജനറല്‍ സിക്രട്ടറി സി.വി.സുധീര്‍ബാബു അറിയിച്ചു. യോഗത്തില്‍ എന്‍.നിഷാന്ത്, സുബീഷ് കച്ചേരിപ്പാറ, ദീപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: