കണ്ണൂര്‍: അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം, വിജയ് ദിവസ് ആഘോഷം, ജില്ലാ സമ്മേളനം എന്നിവ ഇന്ന് നടക്കും. വൈകുന്നേരം 2.30 ന് കണ്ണൂര്‍ തെക്കി ബസാറില്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുന്‍ ജില്ലാ പ്രസിഡണ്ട് കേണല്‍ പി.വി.ഡി.നമ്പ്യാര്‍ നിര്‍വഹിക്കും. വൈകുന്നേരം 3 മണിക്ക് ഗുരുഭവന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിജയ് ദിവസ് ആഘോഷം ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ജോഷി ജോസഫ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന ജില്ലാ സമ്മേളനം പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് കേണല്‍ രാംദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി.ആര്.രാജന് അധ്യക്ഷത വഹിക്കും. പരിഷത് സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സേതുമാധവന്, സാവിത്രി മോഹനന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: