കൊല്ലം: മുന്‍മുഖ്യമന്ത്രി ആര്.ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിനെത്തിയ ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹെലിപാഡില്‍ ബിജെപി ജില്ലാഘടകം സ്വീകരിച്ചു. ഉച്ചക്ക് മൂന്നിന് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയില്‍ നിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്രാമം മൈതാനിയിലെ പ്രത്യേകം സജ്ജീകരിച്ച ഹെലിപാഡില്‍ എത്തിച്ചേര്‍ന്നത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ബിജെപി നേതാക്കള്‍ നല്‍കിയത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി കൊല്ലത്തെത്തുന്നത്. ജില്ലയിലെ സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍, സംസ്ഥാന സെക്രട്ടറിമാരായ ബി.രാധാമണി, രാജിപ്രസാദ്, അഡ്വ. ജെ.ആര്. പത്മകുമാര്‍ മേഖല ജനറല്‍ സെക്രട്ടറി എംഎസ് ശ്യാംകുമാര്‍, മേഖല സംഘടന സെക്രട്ടറി ജി. ഗോപിനാഥന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെള്ളിമണ്ദിലീപ്, മാലുമേല്‍ സുരേഷ്, കൗണ്‍സിലര്‍മാരായ കോകില എസ്.കുമാര്‍, തുവനാട്ട് വി.സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടര്‍ എ.ഷൈനാമോളും കോര്‍പ്പറേഷനായി മേയര്‍ വി.രാജേന്ദ്രബാബുവും സുവര്‍ണകുമാറും പൂച്ചെണ്ടു നല്കി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: