ദേശീയ നൃത്ത മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍

Wednesday 16 December 2015 12:15 pm IST

കോഴിക്കോട്: മധ്യപ്രദേശ് സര്‍ക്കാര്‍ വിദ്യാഭ്യാസ വുപ്പ് ഡിസംബര്‍ 18,19,20 തിയ്യതികളില്‍ ഭോപ്പാലില്‍ സംഘടിപ്പിക്കുന്ന ദേശീയ ബാല്‍രംഗ് ഫെസ്റ്റിവെലില്‍ ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കേരളത്തെ പ്രതിനിധീകരിക്കും. ശിങ്കാരിമേളത്തിന്റെ താളത്തില്‍ മയില്‍ നൃത്തവും കൊടുങ്ങല്ലൂര്‍ ഭരണിയിലെ പെണ്‍കോമരങ്ങളും പന്തം വീശലും തിറയാട്ടവും കോര്‍ത്തിണക്കി ''കേരള നൃത്തമേളം'' എന്ന പേരിലാണ് നൃത്തം അവതരിപ്പിക്കുന്നത്. മുരളി ബേപ്പൂര്‍ സംവിധാനം ചെയ്യുന്ന ഈ നൃത്ത പരിപാടിയില്‍ പതിനഞ്ച് വിദ്യാര്‍ത്ഥികളും ഏഴ് ഒഫീഷ്യല്‍സും പങ്കെടുക്കും. ഭോപ്പാലിലേക്ക് പോകുന്ന ഈ കലാസംഘത്തിന് ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് റെയില്‍വേ സെക്ഷന്‍ സീനിയര്‍ മാനേജര്‍ ജോസഫ് മാത്യുവിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.