നാദാപുരം: പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ പത്ത് ലക്ഷത്തിന്റെ കുഴല്‍ പണവുമായി യുവാവ് പിടിയില്‍. നാദാപുരം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വില്ല്യാപ്പള്ളി സ്വദേശി പിലാക്കണ്ടി അഷറഫ് (36)പിടിയിലായത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡര്‍ പെട്രോളിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
തലശ്ശേരി തൊട്ടില്‍പ്പാലം റൂട്ടില്‍ ഓടുന്ന ശ്രീപത്മ ബസ്സില്‍ നിന്നാണ് പ്ലാസ്റ്റിക്ക് കവറില്‍ പതിഞ്ഞ നിലയില്‍ യാത്രക്കാരനായ യുവാവില്‍ നിന്ന് പണം പിടികൂടിയത്. ദിവസങ്ങള്‍ക്കുമുമ്പ് വടകരയില്‍ വാഹന പരിശോധനക്കിടെ തലശ്ശേരി സ്വദേശിയില്‍ നിന്ന് നാലര ലക്ഷം രൂപയും വിദേശ കറന്‍സികളും നാദാപുരം എക്സൈസ് സംഘം പിടികൂടിയിരുന്നു. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എ. കുഞ്ഞികൃഷ്ണന് സിവില്‍ ഓഫീസര്‍മാരായ വി.സി. വിജയന്, എം. നിജീഷ്, സുഭാഷ്ചന്ദ്രന്, വനിതാ ഓഫീസര്‍ ബി. ബവിത, ഡ്രൈവര്‍ ഇ.കെ. പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: