ന്യൂദല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം എങ്ങനെ പ്രര്ത്തിക്കണമെന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് വേണം നിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രം കൊണ്ടുവന്ന ജുഡിഷ്യല്‍ കമ്മിഷന് സംവിധാനം നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നിലവിലെ കൊളീജിയം സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തിനോട് ഉത്തരവിട്ടത്.
കൊളീജിയത്തിന്റെ ഘടന, സുതാര്യത, ജഡ്ജിമാരുടെ നിയമനത്തിനായുള്ള സെക്രട്ടറിയേറ്റിന്റെ രൂപീകരണം, പരാതികള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച് വേണം മാര്‍ഗരേഖ തയ്യാറാക്കാന്‍.
നിയമനം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെയും സുപ്രീം കോടതിയുടേയും ബന്ധപ്പെട്ട ഹൈക്കോടതികളുടേയും വെബ്സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തണം. ചര്‍ച്ചകളുടെ മിനുട്ട്സ് അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം. കൊളീജിയത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി സുപ്രീം കോടതിയിലും ഹൈക്കോടതികളിലും സെക്രട്ടറിയേറ്റുകള്‍ രൂപീകരിയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: