തിരുവനന്തപുരം : ആര്.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്തയച്ചു. വിവാദം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്ന് കത്തില്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കില്ല എന്ന് മുഖ്യമന്ത്രി കത്തയച്ചെന്ന് കേന്ദ്രമന്ത്രി രാജീവ്പ്രതാപ് റൂഡി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. മുഖ്യമന്ത്രിയായിരിക്കെ മോദിക്കാണ് ഇത്തരമൊരു അനുഭവമുണ്ടായതെങ്കില്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്താകുമായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
മുഖ്യമന്ത്രിയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ജാഗ്രത കുറവുണ്ടായെന്ന് മന്ത്രി കെ.സി ജോസഫും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: