പെട്രോളിനും ഡീസലിനും തീരുവ വര്‍ദ്ധിപ്പിച്ചു ; വില കൂടില്ല

Wednesday 16 December 2015 3:24 pm IST

ന്യൂദല്‍ഹി : പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 1.17 രൂപയും വീതം എക്സൈസ് തീരുവ വര്‍ധിപ്പിച്ചു. എന്നാല്‍ വില കൂടില്ല. ഇന്നു പ്രാബല്യത്തില്‍ വന്ന വിലക്കുറവ് തുടരുകയും ചെയ്യും. വില്പന നികുതിയടക്കം പെട്രോളിന് 53 പൈസയും ഡീസലിന് 50 പൈസയുമാണ് കുറച്ചത്. കൂടുതല്‍ കുറയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും അതൊഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടുകയായിരുന്നു. തീരുവ വര്‍ധിപ്പിച്ചതിലൂടെ മാര്‍ച്ച്‌ 31 വരെ 2,500 കോടി രൂപ കേന്ദ്ര സര്‍ക്കാരിനു അധികം ലഭിക്കും. വര്‍ഷം 8,000 കോടിരൂപയുടെ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം പെട്രോളിനുള്ള നികുതി 9.48 രൂപയില്‍നിന്ന് 19.30 രൂപയായി. ഡീസലിന്‍റേത് 3.65 രൂപയില്‍നിന്ന് 11.77 രൂപയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.