ശ്രീഹരിക്കോട്ട: സിംഗപ്പൂരില്‍ നിന്നുള്ള ആറ് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 29 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ആറ് ഉപഗ്രഹങ്ങളിലെ ടെലിയോസ് 1 സിംഗപ്പൂരിന്റെ പ്രഥമ ഭൗമനിരീക്ഷണ ഉപഗ്രഹമാണ്.
400 കിലോ ഭാരമുള്ള ടെലിയോസിന്റെ വിക്ഷേപണം സിംഗപ്പൂര്‍ ആകാംഷയോടെയാണ് കാത്തിരുന്നത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്പ്പറേഷന് ഇതിനകം 51 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
സിംഗപ്പൂര്‍ എന്‍ടി സര്‍വകലാശാലയുടെ 123 കിലോഗ്രാം ഭാരമുള്ള പ്രകൃതി നിരീക്ഷണ ഉപഗ്രഹമായ വെലോക്സ് സിഐ, 13 കിലോഗ്രാം ഭാരമുള്ള വെലോക്സ് II, അതനോക്സ് 1, സിംഗപ്പൂര്‍ നാഷനല്‍ സര്‍വകലാശാലയുടെ കെന്റ് റിഡ്ജ് 1, ഗ്ലാസിയ എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങള്‍. ടെലിയോസ് സിംഗപ്പൂരിന്റെ റിമോട്ട് സെന്‍സിങ് നിരീക്ഷണ ഉപഗ്രഹമാണ്.
2015 ല്‍ ഇതുവരെ 11 വിദേശ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി 28, സി 30 എന്നീ റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത് ഐഎസ്ആര്‍ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ട്രിക്സ് കോര്പറേഷന് ലിമിറ്റഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: