ആലപ്പുഴ: ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് യോഗ സംസ്ഥാനതല സഹവാസ ക്യാമ്പ് ഓച്ചിറയില്‍ 19ന് തുടങ്ങും. പരബ്രഹ്മക്ഷേത്രം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. 19ന് രാവിലെ ഒന്‍മ്പതിന് ക്ഷേത്രം ഭരണസമിതി സെക്രട്ടറി വി. സദാശിവന് ഉദ്ഘാടനം ചെയ്യും. യോഗാചാര്യ എം. സുരേന്ദ്രനാഥ് ആമുഖപ്രഭാഷണം നടത്തും.
24 വരെയാണ് ക്യാമ്പ്. യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം, ഉപനിഷത്ത്, പതഞ്ജലി യോഗസൂത്രം തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍.
യോഗാധ്യാപക കോഴ്സ് പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം 23ന് 10ന് കായംകുളം രാമകൃഷ്ണാശ്രമത്തിലെ സ്വാമി ഭുവനാത്മാനന്ദ നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന ട്രഷറര്‍ ജ്യോതി മോഹന്‍, ഡോ. നിമ്മി ജോസ്, ബി. പത്മകുമാര്‍, ഷാഹിന എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9400569974, 9249712366.
പ്രതികരിക്കാൻ ഇവിടെ എഴുതുക: