ചക്കുളത്തുകാവില്‍ പന്ത്രണ്ടുനോയമ്പ് മഹോത്സവത്തിന് ഇന്ന് കൊടിയേറും

Wednesday 16 December 2015 8:49 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന് ഭക്തിയുടെ നിറവില്‍ ഇന്ന് തിരിതെളിയും, 28ന് താലപ്പൊലി ഘോഷയാത്രയോടെ സമാപിക്കും. ഇന്ന് പുലര്‍ച്ചെ 6ന് 1,008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമവും തുടര്‍ന്ന് 8ന് നീരേറ്റുപുറം പത്താം നമ്പര്‍ എസ്എന്‍ഡിപി യോഗത്തില്‍ നിന്നും ചമയക്കൊടി എഴുന്നെള്ളത്തും 9 ന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഒളശ മംഗലത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, എന്നിവരുടെ നേതൃത്വത്തില്‍ തൃക്കൊടിയേറ്റും അശോകന്‍ നമ്പൂതിരിയുടേയും രഞ്ജിത്ത് ബി. നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ചമയകൊടിയേറ്റും നടക്കും. എല്ലാ ദിവസും പ്രസാദമൂട്ടും കളമെഴുത്തും പാട്ടും പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. നാളെ ആദ്യ വെള്ളിയാഴ്ച പ്രസിദ്ധമായ നാരീപൂജ നടക്കും. രാവിലെ 9ന് നാരീപൂജയുടെ ഉദ്ഘാടനം കോട്ടയം അസി. കലക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ നിര്‍വഹിക്കും. ചക്കുളത്തുകാവ് ശ്രീഭഗവതീ ക്ഷേത്ര സങ്കേതത്തിലാണ് സ്ത്രീയെ ദേവിയായി സങ്കല്‍പ്പിച്ച് പൂജിച്ചു കൊണ്ട് സ്ത്രീയില്‍ ദൈവാംശം കല്‍പ്പിക്കുന്ന വിശ്വാസ പ്രമാണവുമായി നാരീപൂജ നടത്തുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ഈ സങ്കല്‍പ്പത്തിന്റെ പ്രസക്തി ഏറുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.