തുറവൂര്‍: അമിത വൈദ്യുതി പ്രവാഹം മൂലം നിരവധി സ്ഥാപനങ്ങളിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. തുറവൂര്‍ മേഖലയിലെ ഒട്ടേറെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും വൈദ്യുതി ഉപകരണങ്ങളാണ് തകരാറിലായത്. ഇന്നലെ പുലര്‍ച്ചെയാണ് ശക്തമായ വോള്‍ട്ടേജ് വ്യതിയാനം ഉണ്ടായത്.
ജങ്ഷനു കിഴക്കു ഭാഗത്തെ സ്വകാര്യആയുര്വ്വേദ ആശുപത്രിയിലെ എയര്‍കണ്ടീഷണര്‍, ഫാന്‍, ലൈറ്റുകള്‍ എന്നിവ നശിച്ചു. നിരവധി വീടുകളിലേയും കച്ചവട സ്ഥാപനങ്ങളിലേയും വൈദ്യുതോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുത്തിയതോട് സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരെത്തി പരിശോധന നടത്തി ലൈനിലുണ്ടായ തകരാര്‍ പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: