വണ്ടിപ്പെരിയാര്‍: അരകിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് ടൗണ്‍ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന കാസിം(38), കോയ(52) എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ ടൗണില്‍ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്നാട് കമ്പം വടക്കുപ്പെട്ടി കോളനിയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി കെ സുനില്‍ രാജിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര്, രവി, അനീഷ്, ഷനേജ്, ജോസി, അനില്‍കുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സ്റ്റെല്ല ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: