തൊടുപുഴ: ഭാര്യയുടെ ജേഷ്ഠ്യത്തിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പേഴയ്ക്കാപ്പിള്ളി മണ്ണൂര്‍ പള്ളിത്തൊടുവ സ്വദേശി സുദീര്‍ (കീരി സുദീര്‍) ആണ് പിടിയിലായത്. തൊടുപുഴ സ്വദേശിയായ മദ്ധ്യവയസ്കയുടെ പരാതിയിന്മേലാണ് അറസ്റ്റ്. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ഇവര്‍ തൊടുപുഴ പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് പ്രതി മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ പേഴയ്ക്കാപ്പിള്ളിയില്‍ നിന്നുമാണ് പ്രതി കുടുങ്ങുന്നത്. തൊടുപുഴ അഡീഷണല്‍ എസ്ഐ ശിവന്, സിപിഒ നിസാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: