സിറിയ സ്ഫോടനം : മരണസംഖ്യ 44 ആയി

Saturday 24 December 2011 12:25 pm IST

ഡമാസ്കസ് : സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടു സ്ഫോടനങ്ങളും നടന്നത്. അറബ് ലീഗ് നിരീക്ഷകരുടെ ഒരു സംഘം രാജ്യത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സ്ഫോടനം. സുരക്ഷാ ഡയറക്ടറേറ്റ് ഭാഗത്തായിരുന്നു ആദ്യസ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായാണു ചാവേര്‍ എത്തിയത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. ജനകീയ പ്രക്ഷോഭമല്ല നടക്കുന്നതെന്നും ഭീകരരുടെ ഇടപെടലുകളാണു രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതെന്നും അറബ് ലീഗ് പ്രതിനിധി സംഘത്തെ സര്‍ക്കാര്‍ അറിയിച്ചു. അറബ് ലീഗ് സംഘത്തെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത സ്ഫോടനമാണിതെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.