തലശ്ശേരി: സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. നിട്ടൂര്‍ നമ്പ്യാര്‍ പീടികക്കടുത്തു വെച്ചാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ക്ക് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. കായലോട് റൂട്ടിലോടുന്ന തീര്‍ത്ഥ ബസ്സിന്റെ പിറകില്‍ തലശ്ശേരി-അഞ്ചരക്കണ്ടി റൂട്ടിലോടുന്ന ശ്രീമാമാനം ബസ്സിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ശ്രീമാമാനം ബസ്സ് സമീപത്തെ മതിലിലിടിച്ചാണ് നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: