കണ്ണൂര്‍: തോട്ടട പോളിടെക്നിക്കിനടുത്ത് നിന്നും കണ്ണൂര്‍-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനര്‍ മുഴപ്പാലയിലെ ദിനേശ് ബാബുവിന് (52)മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള സ്വകാര്യബസ്സുകളുടെ ഓട്ടം രണ്ടാം ദിവസവും നിലച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ക്ലീനറെ ബസ് തടഞ്ഞുവെച്ച് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് പണിമുടക്കം. പരിക്കേറ്റ ദിനേശ്ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കം പരീക്ഷദിനമായതിനാല് വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: