ഹിന്ദു വനിതാ നേതൃസമ്മേളനം 20 ന് കോട്ടയത്ത്

Wednesday 16 December 2015 10:06 pm IST

കോട്ടയം: മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ സമുദായ സംഘടനളുടെ വനിതാ നേതാക്കള്‍ പങ്കെടുക്കുന്ന ഹിന്ദുവനിതാ നേതൃസമ്മേളനം 20 ന് കോട്ടയത്ത് നടക്കും. സംസ്ഥാനത്തെ സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ സ്ത്രീസമൂഹത്തെ ജാഗരൂഗരാക്കുന്നതിനും, സാമൂഹ്യനീതി നിഷേധിക്കുന്ന നിലപാടുകള്‍ക്കുമെതിരെ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനാണ് നേതൃസമ്മേളനം. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാളില്‍ 20 ന് രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനം രാജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി ഉദ്ഘാടനം ചെയ്യും. മഹിളാഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാ സോമന്‍ അധ്യക്ഷതവഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹനനാണ് വിഷയാവതരണം നടത്തുന്നത്. വിവിധ സമുദായ സംഘടനളുടെ വനിതാ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മാര്‍ഗ്ഗദര്‍ശനം നല്‍കും. സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, സ്ത്രീശാക്തീകരണം, കേരളത്തിന്റെ സാംസ്‌കാരിക മൂല്യതകര്‍ച്ച, സമ്പൂര്‍ണ്ണമദ്യനിരോധനം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത, കോന്നി പെണ്‍കുട്ടികളുടെ മരണം അന്വേഷണം അട്ടിമറിക്കല്‍, അടൂരിലെ പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സമ്മേളനം വിവിധ കര്‍മ്മപരിപാടികള്‍ക്കും പ്രക്ഷോഭപരിപാടികള്‍ക്കും രൂപം നല്‍കും. സമ്മേളനത്തില്‍സംസ്ഥാനത്തെ 50 ലധികം സമുദായ സംഘടനകളില്‍ നിന്നായി നൂറിലധികംമഹിളാനേതാക്കള്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ ടീച്ചര്‍, ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, ജില്ലാ പ്രസിഡന്റ് ശാന്തമ്മ കേശവന്‍, കുമ്മനം പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.