പാലാ: രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചില്‍ മണ്ഡല് കാര്യ കര്‍ത്താവും പൊതു പ്രവര്‍ത്തകനുമായിരുന്ന മനോജ് ഹരിദാസിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇടമറ്റത്ത് ആരംഭിക്കുന്ന മനോജ് ജനസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം 19ന് നടക്കും. വരകപ്പള്ളില്‍ ബില്‍ഡിംഗില്‍ നടക്കുന്ന സമ്മേളനം ബിജെപി അദ്ധ്യക്ഷന്‍ വി. മുരളീധരനും ജനസേവാ കേന്ദ്രം എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷും ഉദ്ഘാടനം ചെയ്യും. സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ബിജെപി മീനച്ചില്‍ പഞ്ചായത്തംഗം ബിജു സി.ബി. അദ്ധ്യക്ഷത വഹിക്കും. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, എഎസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് പ്രസിഡന്റ് അഡ്വ. കെ.എം. സന്തോഷ് കുമാര്‍, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. എസ്. ജയസൂര്യന്‍, മുന്‍ കേന്ദ്രമന്ത്രി വി.സി. തോമസ്, ഉഷാ ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: