പൂര്‍വ്വ സൈനിക സേവാപരിഷത്ത് കുടുംബസംഗമം നടത്തി

Wednesday 16 December 2015 10:44 pm IST

കോട്ടയം: അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്തിന്റെ ജില്ലാവാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ചങ്ങനാശ്ശേരി പുഴവാത് സന്താന ഗോപാലക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. പരിഷത്തിന്റെ ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കോട്ടയില്‍ അദ്ധ്യകത വഹിച്ച യോഗത്തില്‍ പരിഷത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റിട്ട. കേണല്‍ ആര്‍.ജി. നായര്‍, റിട്ട. കേണല്‍ കെ.ആര്‍. കുറുപ്പ്, ആര്‍എസ്എസ് താലൂക് സംഘചാലക് പ്രൊഫ. രാജപ്പന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ സ്വാഗതവും, എം.ജി. മോഹനന്‍ കൃതജ്ഞതയും പറഞ്ഞു. അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാരുടെ സ്മരണയില്‍ കോട്ടയം കളക്‌ട്രേറ്റിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കോട്ടയില്‍, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ പി.എസ്, ജോയിന്റ് സെക്രട്ടറി പ്രസാദ് എം.ഡി., സംഘടനാ സെക്രട്ടറി തുരുത്തി ഗോപകുമാര്‍ എം.ഡി., എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.