കോട്ടയം: കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്ത് 18 മുതല്‍ 22 വരെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സുവര്‍ണ്ണം 2015 എന്ന പേരില്‍ സാംസ്കാരികോത്സവം നടത്തും. സെമിനാറുകള്‍, ശില്പശാലകള്, സിംപോസിയങ്ങള്‍, സംവാദങ്ങള്‍, പുരാരേഖ പുരാവസ്തു പ്രദര്‍ശനം, കഥകളി, ഗീതാഞ്ജലി, കാവ്യാഞ്ജലി, അക്ഷരശ്ലോക സദസ്സ് തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സാംസ്കാരിക പുരാരേഖവകുപ്പും ഇതിനോടനുബന്ധിച്ച് 19 മുതല്‍ തിരുനക്കര മൈതാനിയില്‍ അമൂല്യമായ പുരാരേഖങ്ങളുടെ പ്രദര്‍ശനവും നടത്തുന്നു. വരും തലമുറയ്ക്കായി സൂക്ഷിച്ചിരിക്കുന്ന അമൂല്യ താളിയോലകളും ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ഇതിനോടനുബന്ധിച്ച് 19-ാം തീയതി രാവിലെ 10ന് മാമ്മന്‍മാപ്പിള ഹാളില്‍ പൈതൃക സംരക്ഷണത്തെ സംബന്ധിച്ച ശില്പശാലയും നടത്തും. മഹാത്മാഗാന്ധി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് അന്നേദിവസം രണ്ടുമണിക്ക് പൈതൃക അവാര്‍ഡ് വിതരണം നടത്തും. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. റജികുമാര്‍, പുരാവസ്തു ഡയറക്ടര്‍ ജി. പ്രേംകുമാര്‍, മുന്‍ ചരിത്ര വിഭാഗം മേധാവി എസ്. ശിവദാസ്, അസി. പ്രൊഫസര്‍ ചരിത്രവിഭാഗം എസ്. ഉണ്ണികൃഷ്ണന് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: