റോഡില്‍ വെള്ളക്കെട്ട്; യാത്രക്കാര്‍ ദുരിതത്തില്‍

Wednesday 16 December 2015 10:46 pm IST

പാലാ: ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയില്‍ നിന്നും ഊരാശാലയ്ക്ക് പോകുന്ന പ്രധാന റോഡിലെ വെള്ളക്കെട്ട് വാഹനയാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു. മഴ പെയ്താല്‍ വെള്ളം പോകാനുള്ള സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. നൂറുകണക്കിന് ഇരുചക്രമുള്‍പ്പെടെയുള്ള വാഹനങ്ങളും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരുള്ള റോഡാണിത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് നിരവധി നിവേദനങ്ങള്‍ ബന്ധപ്പെട്ട മുനിസിപ്പല്‍ അധികാരികള്‍ക്ക് നല്‍കിയെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ശക്തമായ മഴപെയ്താല്‍ മുട്ടൊപ്പമാകും വെള്ളം. നിരവധി സ്‌കൂള്‍ കുട്ടികള്‍ ഈ വെള്ളത്തിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റുമാനൂര്‍ ഹൈവേയില്‍ നിന്ന് ടൗണ്‍ ബൈപ്പാസിലേക്കുള്ള പ്രധാന റോഡാണിത്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.