കൊച്ചി: പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ആരംഭം കുറിച്ച് തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാട് രാത്രി 8മണിക്ക് കൊടിയേറ്റം നടത്തും. രാവിലെ ഗണപതിഹോമത്തിനുശേഷം 10 മണിക്ക് കലവറ നിറയ്ക്കല്‍ ചടങ്ങു നടക്കും. ഉത്സവത്തിനോട് അനുബന്ധിച്ച് ദിവസവും നടക്കുന്ന അന്നദാനത്തിന് വേണ്ട ധാന്യവും പച്ചക്കറികളും അതില്‍ സമര്‍പ്പിക്കാവുന്നതാണ്. വൈകിട്ട് 6 മണിക്ക് ധരണി സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സിന്റെ ഭജനസന്ധ്യയും തുടര്‍ന്ന് തൃക്കണാര്‍വട്ടം നായര്‍ സ്ത്രീ സമാജം അവതരിപ്പിക്കുന്ന തിരുവാതിരകളിയും ഉണ്ടായിരിക്കും. രാത്രി 9.00 ന് മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി കൊടിപ്പുറത്ത് വിളക്ക് എന്നിവ നടക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: