പയ്യന്നൂര്‍: എസ്ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിമാന്റില്‍. പഴയങ്ങാടി എസ്ഐ കെ.പി.ഷൈന്‍, പോലീസുകാരായ സുനില്‍, പ്രമോദ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയംഗവും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.വി.അനൂപ് (29)നെയാണ് പയ്യന്നൂര്‍ കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ സപ്തംബര്‍ 17ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: