പരിയാരം മെഡിക്കല്‍ കോളേജ് : പ്രക്ഷോഭ സമിതി കഞ്ഞിവെപ്പ് സമരം നടത്തി

Wednesday 16 December 2015 11:02 pm IST

കണ്ണൂര്‍: ദരിദ്ര ജനവിഭാഗങ്ങളെ വഞ്ചിച്ചുകൊണ്ട് പരിയാരം മെഡിക്കല്‍ കോളേജിനെ ഇരുമുന്നണികളും കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോണ്‍ പറഞ്ഞു. പരിയാരം പ്രക്ഷോഭ സമിതിയുടെ സമര പന്തലില്‍ നടത്തിയ കഞ്ഞിവെപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷം വഹിച്ചു. മേരി അബ്രഹാം സ്വാഗതം പറഞ്ഞു. സത്യാഗ്രഹ സമിതി കണ്‍വീനിര്‍ രാജന്‍ കോരമ്പേത്ത് നന്ദി പറഞ്ഞു. സമരം 187 ദിവസം പിന്നിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.