ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സര്‍വ്വദോഷങ്ങള്‍ക്കും പരിഹാരമായാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാട്ട് നടത്തുന്നത്. ശനിദോഷം, നാവുദോഷം, ദൃഷ്ടിദോഷം തുടങ്ങി എല്ലാദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.
മഹാവിഷ്ണുവിന് ശനിദോഷം ബാധിച്ചപ്പോള്‍ ശിവനും പാര്‍വ്വതിയും ഗണപതിയും സുബ്രഹ്മണ്യനും പറയരുടെ വേഷം ധരിച്ച് പറകൊട്ടിപാടി ശനിദോഷം മാറ്റിയെന്ന വിശ്വാസത്തിലാണ് ഇന്നും സന്നിധാനത്തെത്തുന്ന ഭക്തര്‍ മാളികപ്പുറത്തെത്തി പറകൊട്ടിപാട്ട് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: