കോട്ടയം: ഭാരതീയ വിദ്യാഭവന് ബിരുദദാനവും കെ.എം മുന്‍ഷി അനുസ്മരണ പ്രഭാഷണവും 18 ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിക്കും.
സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭവന് രക്ഷാധികാരി ജസ്റ്റിസ് കെ.ടി തോമസ് അധ്യഷതവഹിക്കും. യുജിസി മുന്‍ ചെയര്മാന് പ്രൊഫ. വി.എന്‍ രാജശേഖരന്‍പിള്ള, വിദ്യാഭവന് കോട്ടയം സ്ഥാപക ചെയര്മാന് മാമ്മന്‍ വര്‍ഗീസ്, ചെയര്മാന് ഡോ.പി.ജി.ആര് പിള്ള, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ കോട്ടയം കേന്ദ്രംചെയര്മാന് ഡോ. പി.ജി.ആര് പിള്ള, സെക്രട്ടറി ഡോ. സി.പി വിജയന്, ട്രഷറര്‍ സി. ഭാസ്കരന് നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, പ്രിന്‍സിപ്പല്‍ ഡോ. തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: