വടവാതൂരിന് അനുമോദനം

Thursday 17 December 2015 2:21 am IST

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്രസാഹിത്യ പുരസ്‌കാരം നേടിയ ഡോ.അനില്‍കുമാര്‍ വടവാതൂരിനെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ 43-മത് പുസ്തകം പ്രകാശനം ചെയ്യുന്നതിനും വടവാതൂര്‍ എന്‍.എസ്.എസ്. കരയോഗം ജൂബിലി ഹാളില്‍ 20ന് വേദിയൊരുക്കുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, വാസുദേവവിലാസം എന്‍.എസ്.എസ് കരയോഗം, എന്‍.എസ്.എസ് വനിതാസമാജം എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച 2.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിക്കും. എസ്.പി.സി.എസ് പ്രസിദ്ധീകരിക്കുന്ന 'ജയിച്ചുജീവിക്കാന്‍' എന്ന മോട്ടിവേഷന്‍ ഗ്രന്ഥത്തിന്റെ ആദ്യപ്രതി മന്ത്രിയില്‍ നിന്നും മനോരമ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം ഏറ്റുവാങ്ങും. എസ്.പി.സി.എസ് അധ്യക്ഷന്‍ ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരനായിരിക്കും മുഖ്യഅതിഥി. പ്രൊഫ.എസ്. ശിവദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. സി-സ്റ്റെഡ് ഡയറക്ടര്‍ ഡോ. അജിത്. വി. പ്രഭു, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍ നായര്‍, എ.സി.വി ബ്യൂറോ ചീഫ് റോബിന്‍ തോമസ്സ്, എന്‍.എസ്.എസ് മേഖലാ കണ്‍വീനര്‍ എസ്. ജയചന്ദ്രന്‍, എസ്.പി.സി.എസ് സെക്രട്ടറി അജിത്. കെ. ശ്രീധര്‍, പി.ഡി. രഘുനാഥ ബാബു തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.