ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് റിവര്‍പ്ലേറ്റ് ഫൈനലില്‍

Thursday 17 December 2015 2:30 am IST

ഒസാക: അര്‍ജന്റീനന്‍ ക്ലബ് റിവര്‍പ്ലേറ്റ് ക്ലബ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ജപ്പാന്‍ ക്ലബ് സാന്‍ഫ്രസി ഹിരോഷിമയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് റിവര്‍പ്ലേറ്റ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 72-ാം മിനിറ്റില്‍ ലൂക്കാസ് അലാരിയോയാണ് റിവര്‍പ്ലേറ്റിന്റെ വിജയഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന ബാഴ്‌സലോണ-ചൈനീസ് ക്ലബ് ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെ മത്സര വിജയികളെ 20ന് നടക്കുന്ന ഫൈനലില്‍ റിവര്‍പ്ലേറ്റ് നേരിടും. കോംഗോ ടീം ടിപി മസാംബെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മെക്‌സിക്കോ ടീം ക്ലബ് അമേരിക്ക അഞ്ചാം സ്ഥാനത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.