ആലുവ: കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാവിധ റബ്ബറും നിരോധിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധിസഭ ആവശ്യപ്പെട്ടു.
ആലുവ കേശവസ്മൃതിയില്‍ നടന്ന പ്രതിനിധിസഭ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ഉദ്ഘാടനം ചെയ്തു. കിസാന്‍ സംഘ് സംസ്ഥാന പ്രസിഡന്റ് എം.എസ്. മേനോന് അധ്യക്ഷത വഹിച്ചു. ബികെഎസ് അഖിലഭാരതീയ സംഘടനാ സെക്രട്ടറി ദിനേഷ് കുല്‍ക്കര്‍ണി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.എച്ച്. രമേഷ്, സുധര്‍മ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫെബ്രുവരി 19, 20, 21 തീയതികളില്‍ ജയ്പൂരില്‍ നടക്കുന്ന അഖിലഭാരതീയ സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ പ്രതിനിധിസഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: