ഇടുക്കി: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 141.72 അടിയാണ് ഇന്നലെ രാത്രിയിലെ ജലനിരപ്പ്. 141.8 അടിയോടടുത്താല്‍ ഏതുനിമിഷവും ഡാം തുറക്കാമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ല കളക്ടര്‍ പെരിയാര്‍ തീരദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ട് തവണ ഡാം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ തുറന്നിരുന്നു. ഇന്നലെ പകല്‍ മഴ കുറവായിരുന്നെങ്കിലും ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരോഴുക്ക് ശക്തമാണ്. സെക്കന്റില്‍ 2400 ഘനഅടി വെള്ളമാണ് ഡാമിലേക്ക് ഒഴുകുയെത്തുന്നത്. തമിഴ്നാട് വൈഗ ഡാമിലേക്ക് 2100 ഘനഅടി വെള്ളം വീതം കൊണ്ടുപോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: