കാറും ലോറിയും കൂട്ടിയിടിച്ച് നാല് അയ്യപ്പ ഭക്തര്‍ മരിച്ചു

Thursday 17 December 2015 11:05 am IST

മംഗളൂരു: കര്‍ണാടകയിലെ ബാംഗ്ലൂരിനടുത്തുള്ള മൂലഹള്ളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് അയ്യപ്പ ഭക്തര്‍ മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റവരെ ബത്തേരിയിലെയും ഗുണ്ടല്‍പേട്ടയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. പത്തോളം പേര്‍ കാറിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവര്‍ കര്‍ണാടകയിലെ തുംകൂര്‍ സ്വദേശികളാണ്. ശബരിമല ദര്‍ശനം കഴിഞ്ഞ് ടവേര കാറില്‍ മടങ്ങുകയായിരുന്ന അയ്യപ്പന്മാരാണ് അപകടത്തില്‍പ്പെട്ടത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്നെത്തിയ കേരള പോലീസും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.