കോഴിക്കോട്: കോഴിക്കോട് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തിലുള്ള പീതാംബര ദീക്ഷാചടങ്ങ് ഗുരുദേവ ശിഷ്യനായ ചൈതന്യ സ്വാമികള്‍ സ്ഥാപിച്ച അത്താണിക്കല്‍ ഗുരുവരാശ്രമത്തില്‍ വെച്ച് ഡിസംബര്‍ 20ന് രാവിലെ 10 ന് നടക്കും. രാവിലെ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മരുത്വാമല ശ്രീനാരായണ ആശ്രമത്തിലെ ധര്‍മ്മപ്രചാരകന്‍ കായംകുളം രവീന്ദ്രന് നേതൃത്വം നല്കുന്ന പീതാംബരദീക്ഷാ ചടങ്ങിന് ശേഷം നടക്കുന്ന തീര്‍ത്ഥാടന വിളംബര സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് ടി. ഷനൂപ് അദ്ധ്യക്ഷത വഹിക്കും. യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ വി.പി. അശോകന് യൂണിയന് സെക്രട്ടറി സി. സുധീഷ് യോഗം ഡയറക്ടര്‍ വി. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: