വിക്കി സംഗമോത്സവം കോഴിക്കോട്ട്‌

Thursday 17 December 2015 11:01 am IST

കോഴിക്കോട്: വിവിധ വിക്കിമീഡീയ സംരംഭങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ വാര്‍ഷിക ഒത്തുചേരല്‍ വിക്കി സംഗമോത്സവം ഡിസംബര്‍ 19,20 തിയ്യതികളില്‍ കോഴിക്കോട് ഐഎച്ച് ആര്‍ഡി കോളജില്‍ നടക്കും. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ പതിനാലാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് വിക്കി സംഗമോത്സവം സംഘടിപ്പിക്കുന്നത്. എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്ന വരിപാടിയില്‍ വിവിധ സെഷനുകളിലായി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മേയര്‍ വി. കെ. സി. മമ്മദ്‌കോയ, കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, ഐ.ടി@ സ്‌കൂള്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. മലയാളം വിക്കിപീഡിയയിലെ എഴുത്തുകാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഈ സംഗമത്തില്‍ വിക്കിപദ്ധതികളില്‍ താല്‍പ്പര്യമുള്ള പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകം. ആദ്യ ദിവസം വിക്കിപീഡിയ പരിശീലനം, വിക്കി വിദ്യാര്‍ത്ഥി സംഗമം, വിദ്യാഭ്യാസവും വിക്കി പദ്ധതികളും സെമിനാര്‍, ''കോഴിപീഡിയ'' എന്ന വിഷയത്തില്‍ കോഴിക്കോടിന്റെ വിവരവിഭവ സമാഹരണത്തിന് വിക്കി പദ്ധതികള്‍ എങ്ങനെ ഉപയോഗിക്കുന്നതിനെപ്പറ്റി സംവാദം തുടങ്ങിയവ ഉണ്ടായിരിക്കും. പരിപാടിയുടെ ഭാഗമായി കോഴിക്കോടിന്റെ ചരിത്ര-വിനോദ സഞ്ചാര പ്രാധാന്യമുള്ള വിവിധ ഭാഗങ്ങളുടെ ചിത്രമെടുത്ത് പൊതുസഞ്ചയത്തില്‍ ആക്കുന്ന ഫോട്ടോ വാക്ക് ഉണ്ടായിരിക്കും. പരിപാടിയില പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷനായി 9387907485, 9497351189 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.2

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.