ന്യൂയോര്‍ക്ക്: വന്‍തോതില്‍ വായുമലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും ചൈന തന്നെ മുന്‍പന്തിയില്‍. നാസയാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തുവിട്ടത്.
2004 മുതല്‍ നടത്തിയ ഉപഗ്രഹ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് നാസ പുറത്തുവിട്ടത്. മലിനീകരണം ഉണ്ടാക്കുന്ന വാതകമായ നൈട്രജന്‍ ഡൈ ഓക്സൈഡ് പുറം തള്ളുന്നതില്‍ ചൈന, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളുമാണ് മുന്നില്‍.
സമീപ വര്‍ഷങ്ങളില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നൈട്രജന്‍ ഡൈ ഓക്സൈഡ് പുറംതള്ളുന്നതില്‍ കുറവു വരുത്തിയിട്ടുണ്ട്. ഡിസംബര്‍ എട്ടിന് ബീജിംഗ് സിറ്റി സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ബീജിംഗ്, ഷാംഗ്ഹായ്, പേള്‍ റിവര്‍ ഡെല്‍റ്റ എന്നിവിടങ്ങളില്‍ നിന്നുള്ള മനിലീകരണത്തില് 40 ശതമാനം കുറവു വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: