പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരില്‍ രണ്ട് ജ്വല്ലറികള്‍ കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ന്നു. കരിവള്ളൂര്‍ ടൗണില്‍ സര്‍വ്വീസ് ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സി.കെ.വി. ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള സി.കെ.വി ജ്വല്ലറിയിലും ഗംഗാധരന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ള സി.കെ.വി ജ്വല്ലറി വര്ക്ക്സിലുമാണ് കവര്‍ച്ച നടന്നത്.
സി.കെ.വി ജ്വല്ലറിയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും സി.കെ.വി ജ്വല്ലറി വര്‍ക്ക്സില്‍ നിന്ന് നാല് ലക്ഷം രൂപയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടതായി പയ്യന്നൂര്‍ പോലീസിന് നല്കിയ പരാതിയില്‍ ഉടമകള്‍ വ്യക്തമാക്കി.
മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറി ആഭരണങ്ങള്‍ സൂക്ഷിച്ച ഷെല്‍ഫ് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: