മൂന്നാമത്തെ അല്‍ഖ്വയ്ദ ഭീകരനും അറസ്റ്റില്‍

Thursday 17 December 2015 7:15 pm IST

പിടിയിലായ അല്‍ഖ്വയ്ദ നേതാവ് മുഹമ്മദ് ആസിഫ്‌

മീററ്റ്: ദല്‍ഹി മെട്രോയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് അല്‍ഖ്വയ്ദ ഭീകരരെ അറസ്റ്റു ചെയ്തതിനു പുറമേ ഒരാളെക്കൂടി ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ സംഭാല്‍ ജില്ലക്കാരനായ ജാഫര്‍ മസൂദാണ് കഴിഞ്ഞ രാത്രി അറസ്റ്റിലായയാള്‍. 40 കാരനായ ഇയാള്‍ കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വില്പനക്കാരനാണ്. മുഹമ്മദ് ആസിഫ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഇതില്‍ മുഹമ്മദ് ആസിഫിനെ പരിശീലനം നല്‍കി 2014 സപ്തംബറില്‍ ഭാരതത്തിലേക്ക് മടക്കി അയച്ചത് അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.