ഗീത ഗോവിന്ദം

Thursday 17 December 2015 7:53 pm IST

വംഗകവി ജയദേവന്‍രചിച്ച മധുരഭക്തി ഗാനമാണ്. 12-ാംശതകത്തിലാണ് ഇദ്ദേഹത്തിന്റെ ജീവിതകാലം. ഗീത ഗോവിന്ദത്തിനെ അഷ്ടപദി എന്നപേരിലും അറിയപ്പെടുന്നുണ്ട്. ക്ഷേത്തിന്റെ സോപാനത്തുനിന്ന് മാരാര്‍ ഇടയ്ക്കയില്‍കൊട്ടി ഇതിലെ ഗീതങ്ങള്‍ പാടുന്നു. കൊട്ടിപ്പാടി സേവ എന്നും ഇതിനെ വിളിച്ചുവരുന്നുണ്ട്. കേരളത്തില്‍ ഈരീതിയിലാണ് ഗീത ഗോവിന്ദം അവതരിപ്പിയ്ക്കുന്നത്. മറ്റുഗോപസ്ത്രീകളോടൊത്ത് ലീലകളാടിയതിന്നാല്‍ പരിഭവിച്ചുള്ള രാധയുടെ കലഹവും കാമുകീ കാമുകന്മാരുടെ പുനഃസമാഗമവുമാണ് ഇതിലെ ഇതിവൃത്തം.  സംഗീതാത്മകതയാണ് ഇതിന്റെ ആകര്‍ഷണീയഘടകം. എട്ടുപാദങ്ങള്‍ വീതമുള്ള ഇരുപത്തിനാലുഗീതങ്ങളുണ്ട്. എണ്‍പത്തഞ്ചുപദ്യങ്ങളാണ് ഇതില്‍ അടങ്ങിയിരിയ്ക്കുന്നത്. സാമോദദാമോദരം, അക്‌ളേശ കേശവം, മുഗ്ധമധുസൂദനം, സിഗ്ധമധുസൂദനം, സാകാംക്ഷപുണ്ഡരീകാക്ഷം സോത്കണ്ഠവൈകുണ്ഠം, നാഗരീകനാരായണം, വിലക്ഷ്മീപദി, അമന്ദമുകുന്ദം, ചതുര ചതുര്‍ഭുജം, സാനന്ദഗോവിന്ദം, സുപ്രീതപീതാംബരം എന്നിങ്ങനെ  എന്നിങ്ങനെ പന്ത്രണ്ടുദശകങ്ങളായി  വിഭജിച്ചിരിയ്ക്കുന്നു. ഭാരതീയ സംഗീതത്തില്‍ അഷ്ടപദിയുടെ സ്വാധീനം ചെറുതല്ല.  നൃത്ത, ചിത്രകല, അഭിനയം എന്നിവയിലും ഗീത ഗോവിന്ദം പരീക്ഷക്കപ്പെട്ടത് വലിയഅളവില്‍ വിജയിച്ചിരുന്നു എന്നത് നല്ലനേട്ടമാണ്. ഭക്തി കാവ്യമെന്നനിലയിലും ആ കൃതി പ്രശസ്തം തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.