ഹാമില്ട്ടണ്: ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റില്‍ 122 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ആഘോഷിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ന് ഇറങ്ങുന്നത്. അതേസമയം പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ശ്രീലങ്കക്ക് ഈ ടെസ്റ്റില്‍ വിജയിക്കണം. ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരനായാണ് ഇറങ്ങുന്നത്.
മികച്ച ഫോമില്‍ കളിക്കുന്ന ന്യൂസിലാന്‍ഡിനാണ് ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും മുന്‍തൂക്കം. മാര്ട്ടിന് ഗുപ്റ്റില്‍, ലാഥം, കെയ്ന്‍ വില്ല്യംസണ്, ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം എന്നിവരുള്‍പ്പെടുന്ന ബാറ്റിങ് നിരയും ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും വാഗ്നറും സാന്റ്നറും അണിനിരക്കുന്ന ബൗളിങ് നിരയുമാണ് കിവികളുടെ കരുത്ത്. അതേസമയം ശ്രീലങ്കയാകട്ടെ മുന്‍നിര താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്താത്തതിന്റെ നിരാശയിലാണ്.
കരുണരത്നെയും ചണ്ഡിമലും ഒഴികെയുള്ളവര്‍ ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്നു. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ ഫോമിലേക്കുയര്ന്നാലേ അവര്‍ക്ക് പ്രതീക്ഷക്ക് വകയുള്ളൂ. ഒപ്പം ലക്മലും ഹെറാത്തും നുവാന്‍ പ്രദീപും ഉള്‍പ്പെടുന്ന ബൗളിങ് നിരയും അവസരത്തിനൊത്തുയരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: