കുട്ടനാട്: കുട്ടനാട് പാക്കേജിനെ മറ്റൊരു രൂപം നല്കി പുനരുജ്ജീവിപ്പിച്ച് ദേശീയ പ്രാധാന്യമുള്ള പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഏറ്റെടുക്കണമെന്നു കുട്ടനാട്ടില്‍ നടന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
രാജ്യാന്തര പ്രാധാന്യമുള്ള റാംസര്‍ സൈറ്റായി കുട്ടനാട് ഉള്‍പ്പെടുന്ന വേമ്പനാടിനെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാലും ആഗോള കാര്‍ഷിക പ്രാധാന്യമുള്ള പൈതൃക സിസ്റ്റമായി ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് കുട്ടനാടിനെ അംഗീകരിച്ചതിനാലും ആഗോള പ്രശസ്തിയും രാജ്യാന്തര സമൂഹത്തിന്റെ അംഗീകാരവും ശ്രദ്ധയും പ്രദേശത്തിനു കൈവന്നിട്ടുണ്ട്.
കുട്ടനാടിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുഴുവന്‍ പദ്ധതികളുടെ നിര്‍വഹണം കുട്ടനാട്ടിലെ ത്രിതല പഞ്ചായത്തുകളെ ഏല്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: