പയ്യന്നൂര്‍: ആധാരമെഴുത്ത് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി പയ്യന്നൂര്‍ മയൂര ഓഡിറ്റോറിയത്തിലെ പൂജപ്പുര സോമന് നായര്‍ നഗറില്‍ നടക്കും. ഉച്ചക്ക് 2.30 ന് ജില്ലാ പ്രസിഡണ്ട് എം.വി.രാജഷിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ കാലത്ത് 10 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. ആധാരം എഴുത്ത് തൊഴിലില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ചടങ്ങില്‍ ആദരിക്കും. സമ്മേളനം നടക്കുന്നതിനാല്‍ നാളെ ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകള്‍ക്ക് അവധിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: