കോട്ടയം: കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെ 20-ാം ചരമവാര്‍ഷികാചരണം നാളെ ജന്മനാട്ടില് സംഘടിപ്പിക്കുമെന്ന് ഗ്ലോബല്‍ നായര്‍ സേവാസമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമുദായ ആചാര്യന് മന്നത്ത് പത്മനാഭനോടൊപ്പം പ്രവര്‍ത്തനമാരംഭിച്ച് 25 വര്‍ഷക്കാലം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെ ചരമവാര്‍ഷിക ചടങ്ങുകള്‍ ജന്മനാട്ടില് അദ്ദേഹം സ്ഥാപിച്ച ലൈബ്രറിഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്യും. കിടങ്ങൂരിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ ഓഡിയോ സിഡി മോന്‍സ് ജോസഫ് എംഎല്‍എ പ്രകാശനം ചെയ്യും. അഡ്വ. എന്‍.എന്‍. വിജയന്‍നായര്‍, അഡ്വ. എസ്. ജയസൂര്യന്‍, എസ്എന്‍ഡിപി യോഗം മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. കെ.എം. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ഗ്ലോബല്‍ നായര്‍ സമാജം ഭാരവാഹികളായ എം.എന്‍. ഗോപാലകൃഷ്ണപണിക്കര്‍, കുടമാളൂര്‍ രാധാകൃഷ്ണന്, സി.പി. ഗോപാലകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: