കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലെ നിര്‍മ്മാണത്തിലുളള പുതിയ പാലത്തിന്റെ അപ്രോച്ച് റോഡില്‍ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ 20 മുതല്‍ 23 വരെ 4 ദിവസത്തേക്ക് മൊയ്തുപാലത്തിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു. തലശ്ശേരി ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ മീത്തലെ പീടിക-മാമ്മാക്കുന്ന്-കാടാച്ചിറ-ചാല വഴി കണ്ണൂരിലെത്തണം. തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചാല-മൂന്നുപെരിയ-പിണറായി-കൊടുവളളി വഴി തലശ്ശേരിയിലെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: