ക്ഷേമനിധി ക്യാമ്പ്

Thursday 17 December 2015 9:53 pm IST

കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്നും ജീവനക്കാര്‍ക്ക് നല്‍കിവരുന്ന വിവിധ തരത്തിലുളള ആനുകൂല്യങ്ങളെപ്പറ്റിയും ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതു സംബന്ധിച്ചും ജീവനക്കാരെ, ക്ഷേത്രഭാരവാഹികളെയും ബോധവല്‍ക്കരിക്കുന്നതിനും സംശയ നിവാരണത്തിനും ക്ഷേത്ര വിഹിതം കുടിശ്ശിക പിരിച്ചെടുക്കുന്നതിനുമായി ക്ഷേമനിധി അംഗങ്ങള്‍, ക്ഷേമനിധി സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ പിളളയാര്‍കോവില്‍ ക്ഷേത്രത്തില്‍ 22 ന് രാവിലെ 10 മണിക്ക് ക്യാമ്പ് നടത്തുന്നു. അന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുളള കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രവിഹിതവും ക്ഷേമനിധി വിഹിതവും അടക്കേണ്ടതാണ്. ക്ഷേത്ര ജീവനക്കാര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയ്യതി, അംഗീകരിച്ച ശമ്പളപട്ടികയുടെ പകര്‍പ്പ് എന്നിവ സഹിതം പുതുതായി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി മെമ്പര്‍ഷിപ്പിനുളള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതുക്കിയ നിരക്കിലുളള ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് 2009 മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ അംഗീകരിച്ച ശമ്പളപട്ടികയുടെ പകര്‍പ്പ് സഹിതം ഹാജരാവേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.