തലശ്ശേരി: ഈസ്റ്റ് പള്ളൂരില്‍ സിപിഎമ്മുകാര്‍ വീടിന് നേരെ നടത്തിയ അക്രമത്തില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. മാഹി സ്പിന്നിങ്ങ് മില്ലിനടുത്ത കുറ്റിയില്പൊയില് വി.കെ.സുരേഷ് ബാബു മാസ്റ്ററുടെ വീടിന്റെ ജനല്‍ ഗ്ലാസുകളാണ് ബുധനാഴ്ച രാത്രി സിപിഎം സംഘം അടിച്ചു തകര്‍ത്തത്. രാത്രി പതിനൊന്നര മണിയോടെ വാഹനത്തിലെത്തിയ ഒരു സംഘം സിപിഎമ്മുകാരാണ് അക്രമം നടത്തിയതെന്ന് പള്ളൂരില്‍ പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ അക്രമിസംഘം റോഡില്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകനായ മനോഹരന് നമ്പ്യാരുടെ വീടിന്റെ മുറ്റത്ത് നിര്‍ത്തിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ന്നതായും പള്ളൂരില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: