പയ്യന്നൂര്‍: പുറച്ചേരി ഗവ.യു.പി.സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 20ന് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കും’ രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയര്മാന് പി.കെ.ദാമോദരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആദ്യ ബാച്ചിലെ ആദ്യ വിദ്യാര്‍ത്ഥിയായ ചെമ്പച്ചേരി കുഞ്ഞിരാമന് ഉദ്ഘാടനം നിര്‍വ്വഹിക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ മുഖ്യാതിഥിയായിരിക്കും. ഹെഡ്മാസ്റ്റര് അബ്ദുള്‍ അഫീല ആദര പ്രഭാഷണം നടത്തും.കെ.വി.സുധീഷ് സ്വാഗതവും ടി.എസ്.ശ്രീജിത്ത് നന്ദിയും പറയും.
തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികള്‍, വിനേഷ്.ജി.അറത്തില്‍ അവതരിപ്പിക്കുന്ന മാജിക്കല്‍ എന്റര്ടെയ്ന്മെന്റ്, മനോജ് ടി.നയിക്കുന്ന കരോക്കെ ഗാനമേള, പുറച്ചേരി ഗ്രാമീണ കലാവേദി ഒരുക്കുന്ന നാട്ടുപൊലിമ എന്നിവ നടക്കും. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ.വി.സുധീഷ്, അബ്ദുള്‍ അഫീല, രമേശന് മാസ്റ്റര്‍, ടി.കെ.ദാമോദരന്‍, കെ.രമേശന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: