പെരളശ്ശേരി: പെരളശ്ശേരി ക്ഷേത്ര മഹോത്സവം 20 മുതല്‍ 27 വരെ തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടക്കും. 20 ന് രാത്രി 8 മണിക്ക് കൊടിയേറ്റം, 8.30 ന് നൃത്തനൃത്യങ്ങള്‍, 21 ന് വൈകുന്നേരം 4 ന് തായമ്പക, കേളി, കൊമ്പു പയറ്റ്, രാത്രി 9.30 ന് സംഗീതക്കച്ചേരി, 22 ന് വൈകുന്നേരം 4 മണിക്ക് ഇരട്ടത്തായമ്പക, കേളി, കൊമ്പുപയറ്റ്, രാത്രി 9.30 ന് നൃത്തസന്ധ്യ, 23 ന് രാവിലെ ഉത്സവബലി, വൈകുന്നേരം 4 ന് തൃത്തായമ്പക, കേളി, കൊമ്പുപറ്റ്, രാത്രി 9 ന് ഭക്തിഗാനമേള, 24 ന് വൈകുന്നേരം 4 ന് ഇരട്ടത്തായമ്പക, രാത്രി 9.30 ന് കഥകളി, 25 ന് വൈകുന്നേരം 4 ന് ഇരട്ടത്തായമ്പക, രാത്രി 9.30 ന് നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം, 26 ന് വൈകുന്നേരം 4 മണിക്ക് ഇരട്ടക്കേളി, രാത്രി 8 ന് തിടമ്പു നൃത്തം, 10 ന് പള്ളിവേട്ട, തിടമ്പ് നൃത്തം, 27 ന് രാവിലെ 8 മണിക്ക് ആറാട്ട് എന്നിവ നടക്കും. തുടര്‍ന്ന് കൊടിയിറക്കല്‍, ഉച്ചപൂജ, ആറാട്ട് സദ്യ എന്നിവ നടക്കും. 21 മുതല്‍ 26 വരെ രാവിലെ 6.30 ന് ആനപ്പുറത്തെഴുന്നള്ളത്ത്, 9 മണിക്ക് നാദസ്വരം, ഉച്ചക്ക് പ്രസാദ ഊട്ട്, 2.20 ന് ചാക്യാര്‍കൂത്ത്, വൈകുന്നേരം 6 മണിക്ക് കാഴ്ചശീവേലി, 21 മുതല്‍ 25 വരെ രാവിലെ 11 മണിക്ക് ഓട്ടന്തുള്ളല്, രാത്രി 9 മണിക്ക് തിടമ്പ് നൃത്തം എന്നിവയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: