സ്‌കൂള്‍വാന്‍ പത്തടിതാഴ്ചയിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Thursday 17 December 2015 10:24 pm IST

കടുത്തുരുത്തി: ഞീഴൂര്‍ കോഴാറോഡില്‍ മുക്കവലക്കുന്നിനുസമീപം മാണികാവില്‍നിയന്ത്രണംവിട്ടസ്‌കൂള്‍വാന്‍ മറിഞ്ഞ് എട്ട് വിദ്യാര്‍ത്ഥികള്‍ക്കടക്കം 9 പേര്‍ക്ക്പരിക്കേറ്റു. നസ്രത്തുഹില്‍ ഡി.പോള്‍ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികള്‍സഞ്ചരിച്ച സ്‌കൂള്‍വാനാണ് ഇന്നലെ രാവിലെ 8.45ന് മറിഞ്ഞത്. സ്‌കൂള്‍ബസിനുമുന്നിലേക്ക് ചാടിയ തെരുവുനായ്ക്കളെരക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടവാന്‍ പത്തടിതാഴ്ചയിലേക്ക് മറിഞ്ഞ് ആഞ്ഞിലിവൃക്ഷത്തില്‍ തടഞ്ഞുനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. പരിക്കേറ്റവിദ്യാര്‍ത്ഥികളെ കുറവിലങ്ങാട് സെന്റ് വിന്‍സന്റാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴാ മംഗടപ്പാറയില്‍ അനന്ദുസിജോ(8),കുറിച്ചിത്താനം പുളിവിത്താനത്തുമലയില്‍ അഭിലാഷ്(8),ഞീഴൂര്‍ തൈപ്പറമ്പില്‍ ആഷ്‌ബെന്‍(8),മണ്ണയ്ക്കനാട് കുന്തംകുഴിയില്‍ മെല്‍വിന്‍സിജോ(8),കോഴാവെട്ടിയാനിയ്ക്കല്‍ കെവിന്‍(5),മണ്ണയ്ക്കനാട് പുളിന്താനത്തുമലയില്‍ അഭിലാഷ്.പി.സുമേഷ്(6).കോഴാ പടന്നമാക്കീല്‍ അനികാജിജോ(6).കോഴാ തെക്കുംപുറത്ത് ക്രിസ്റ്റിഎലന്‍ഷിബു(8) ഡ്രൈവര്‍ ഡൊമിനിക് വര്‍ഗീസ്(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായഉടന്‍ സമീപവീടുകളിലുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.