തിരുപ്പിറവിക്ക് മധുരമേകാന്‍ ക്രിസ്തുമസ് കേക്കുകള്‍ തയ്യാറായി

Thursday 17 December 2015 10:29 pm IST

അഞ്ജു ജെയിംസ് കോട്ടയം: ക്രിസ്തുമസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നഗരത്തിലെ ബേക്കറികളില്‍ ക്രിസ്തുമസ് കേക്കുകള്‍ വാങ്ങുവാന്‍ തിരക്കേറി. പുതിയ രുചിയിലും കാഴ്ചയിലുമുള്ള കേക്കുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. കേക്കുകളില്‍ ഐസിങ്ങ് കേക്കുകളോടാണ് ആളുകള്‍ക്ക് ഏറെ പ്രിയം. കിലോയ്ക്ക് 380 രൂപ എന്ന നിലയില്‍ തുടങ്ങുന്ന ഇവയുടെ വില 560 രൂപവരെ എത്തി നില്‍ക്കുന്നു. വാനില, പിസ്ത, സ്‌ട്രോബറി, പൈനാപ്പിള്‍, ബട്ടര്‍ സ്‌കോച്ച്, ഓറഞ്ച്, കോഫി, ചോക്ലേറ്റ് തുടങ്ങിയ രുചികളിലുള്ള ഐസിങ്ങ് കേക്കുകളാണ് ബേക്കറികളില്‍ ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ ക്രിസ്തുമസിനായി പ്രത്യേകം തയ്യാറാക്കിയ ബ്ലാക്ക് ഫോറസ്റ്റും, വൈറ്റ് ഫോറസ്റ്റു ഒപ്പേറ കേക്കുകളും, ചോക്ലേറ്റ് കേക്കുകളും ബേക്കറികളില്‍ ലഭിക്കും. വില്‍പ്പനയില്‍ മുന്‍പന്തിയിലല്ലെങ്കിലും പ്ലം കേക്കുകളോടുള്ള ആളുകളുടെ പ്രിയത്തിന് ഒട്ടും കുറവില്ല. 400 ഗ്രാമിന് 130 രൂപ എന്ന നിലയിലാണ് ഇവയുടെ വില പോകുന്നത്. പല ബേക്കറികളിലും ഓര്‍ഡര്‍ അനുസരിച്ച് കേക്കുകള്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.