സുവര്‍ണ്ണം 2015: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Thursday 17 December 2015 10:30 pm IST

കോട്ടയം: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് പുത്തനുണര്‍വേകി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ 8 മുതല്‍ 22 വരെ കോട്ടയത്തെ വിവിധ വേദികളില്‍ സുവര്‍ണം 2015 സാംസ്‌കാരികോത്സവം അരങ്ങേറും. 18ന് വൈകിട്ട് നാലിനു പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തോടെ സുവര്‍ണത്തിന് തുടക്കമാകും. വൈകിട്ട് അഞ്ച് മണിക്ക് അഞ്ചുദിവസം നീുനില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനവും ബുക്ക്മാര്‍ക്ക് അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുനക്കര മൈതാനത്ത് നിര്‍വ്വഹിക്കും. മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിക്കും. തിരുനക്കര മൈതാനം,മാമന്‍ മാപ്പിളഹാള്‍,പോലീസ് സ്റ്റേഷന്‍ മൈതാനം,സി.എം.എസ് കോളേജ്, ഡി.സി ബുക്‌സ് ഹാള്‍ എന്നീ അഞ്ചുവേദികളിലാണ് പരിപാടികള്‍ നടക്കുക.മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥി ആയിരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന ഉദ്ഘാടനം കെ.എം മാണി എം.എല്‍.എ നിര്‍വ്വഹിക്കും. ജോസ് കെ.മാണി എം.പി, എം.എല്‍.എ മാരായ സി.എഫ് തോമസ്, കെ.സുരേഷ് കുറുപ്പ്, അഡ്വ. മോന്‍സ് ജോസഫ്, കെ.അജിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, പ്രതിപക്ഷ നേതാവ് പി.എന്‍ സത്യനേശന്‍, കൗണ്‍സിലര്‍ എസ്.ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.